Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare Fund

Pathanamthitta

ക​ര്‍​ഷ​കത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി കു​ടി​ശി​ക ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണം: ചി​റ്റ​യം ഗോ​പ​കു​മാ​ര്‍

തി​രു​വ​ല്ല: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി അ​ധി​വ​ര്‍​ഷാ​നു​കൂ​ല്യ കു​ടി​ശി​ക ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബി​കെ​എം​യു സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി യൂ​ണി​റ്റ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ലെ ആ​ദ്യ യൂ​ണി​റ്റ് സ​മ്മേ​ള​നം ക​വി​യൂ​ര്‍ പു​ന്നി​ലം യൂ​ണി​റ്റ് സ​മ്മേ​ള​ന​ത്തോ​ടെ ആ​രം​ഭി​ച്ചു. പി.​എ​സ്. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി.​ര​തീ​ഷ് കു​മാ​ര്‍ , സി​പി​ഐ തി​രു​വ​ല്ല മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി, നേ​താ​ക്ക​ളാ​യ ബി​നു മാ​ത്യു, കെ.​എം. ജ​നാ​ര്‍​ദ്ദ​ന​ന്‍, അ​നീ​ഷ് സു​കു​മാ​ര്‍, കെ.​എം. ഗോ​പി, ര​ജ​നി പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗിി​ച്ചു. ജോ​യി നാ​ഴി​പാ​റ - പ്ര​സി​ഡ​ന്‍റ് ഒ.​സി. രാ​ജ​ന്‍ -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Kerala

ലോട്ടറി ക്ഷേമനിധി വെട്ടിപ്പ്: ഇന്ന് സമരം

കോ​​​ട്ട​​​യം: ലോ​​​ട്ട​​​റി വി​​​ല്പ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​​നി​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്‍കാ​​​നു​​​ള്ള പ​​​ണ​​​ത്തി​​​ല്‍നി​​​ന്നു 15 കോ​​​ടി​ രൂ​​പ​​യു​​​ടെ വെ​​​ട്ടി​​​പ്പ് ന​​​ട​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടും കു​​​റ്റ​​​ക്കാ​​​ര്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഓ​​​ള്‍ കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ്സ് ആ​​​ന്‍ഡ് സെ​​​ല്ലേ​​​ഴ്‌​​​സ് കോ​​​ണ്‍ഗ്ര​​​സ് ഐ​​​എ​​​ന്‍ടി​​​യു​​​സി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്യ​​​ത്തി​​​ല്‍ ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ​​​ട്ട​​​റി ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ല്‍ ധ​​​ര്‍ണ ന​​​ട​​​ത്തും.

ക്ഷേ​​​മ​​​നി​​​ധി ബോ​​​ര്‍ഡ് പി​​​രി​​​ച്ചു​​​വി​​​ട​​ണ​​മെ​​ന്നും ത​​​ട്ടി​​​പ്പി​​​ല്‍ ഭ​​​ര​​​ണ​​​ക​​​ക്ഷി ഉ​​​ന്ന​​​ത​​​രു​​​ടെ പ​​​ങ്ക് കോ​​​ട​​​തി​​​യു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വ​​​ഷി​​​ക്ക​​​ണ​​മെ​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് സ​​​മ​​​രം.

 

Latest News

Corehub Up